അഞ്ചലിപ്പക്ക് കൈത്താങ്ങായി എസ്.എം.വൈ.എം.


കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ പ്രദേശത്തേക്ക് കൈത്താങ്ങുമായി കാഞ്ഞിരപ്പള്ളി,പാലാ രൂപതകളിലെ എസ്.എം.വൈ.എം പ്രവർത്തകർ.

 

 കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ കരകവിഞ്ഞ ചിറ്റാർ പുഴയുടെയും മണിമലയാറിന്റെയും തീരത്തുള്ള അഞ്ചിലിപ്പ,ചേനപ്പാടി തുടങ്ങിയ മേഖലകളിൽ എസ്.എം.വൈ.എം പ്രവർത്തകർ സേവനനിരതരായിരുന്നു. രണ്ടാം ദിവസത്തെ പ്രവർത്തനങ്ങൾക്ക് പാലാ എസ്.എം.വൈ.എം രൂപതാ സമിതി അംഗങ്ങൾ, പടനിലം,ചെന്നാക്കുന്ന് ഇടവകകളിലെ യുവജനങ്ങൾ എന്നിവർ നേതൃത്വം നൽകി. അഡ്വ. സാം ഓടക്കൽ, ഫാ.വർഗീസ് കൊച്ചുപുരയ്ക്കൽ, ഫാ. നിവിൻ കൊച്ചുവീട്ടിൽ, ഫാ. പ്രിൻസ് മാഞ്ഞൂരാൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൂടാതെ രൂപതയുടെ വിവിധ ഭാഗങ്ങളിലായി യുവജനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.