യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത് അവാർഡുകൾ വിതരണം ചെയ്തു.


കോട്ടയം: യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത് അവാർഡുകൾ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വിതരണം ചെയ്തു. കോട്ടയം നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ 2020-21 വർഷത്തിൽ നടത്തിയ സ്വച്ഛ് ഭാരത് സമ്മർ ഇന്റൺഷിപ്പ് പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച അഫിലിയേറ്റ് ചെയ്ത സന്നദ്ധ സംഘടനകൾക്കാണ് അവാർഡ്.

 

 ഓണംതുരുത്ത് യുവധാര ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്, ഏഴാച്ചേരി നവചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റി, ഐങ്കൊമ്പ് ഗ്രാമചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റി എന്നീ സംഘടനകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.