കോട്ടയം: എഴുപത്തെട്ടാം വയസ്സിലും ഹൃദയം തുറന്നു ചിരിക്കാൻ എരുമേലി സ്വദേശി മാത്യുവിന് വഴിയൊരുക്കി കാരിത്താസ് ആശുപത്രി. കേരളത്തിലാദ്യമായി തുടയിലെ രക്തക്കുഴലുകൾ വഴി വാൽവ് മാറ്റിവയ്ക്കുന്ന നൂതനവും സങ്കീർണവുമായ TAVI, ഒപ്പം കൊറോണറി ആൻജിയോപ്ലാസ്റ്റി, പേസ്മേക്കർ വയ്ക്കൽ എന്നിവ ഒരേ രോഗിയിൽ വിജയകരമായി നടപ്പാക്കി കോട്ടയം കാരിത്താസ് ആശുപത്രി.
സാധാരണയായി അയോർട്ടിക് വാൽവ് ചുരുങ്ങുന്ന അവസ്ഥയിൽ ഉള്ള രോഗികളിൽ ഹൃദയശാസ്ത്രക്രിയ നടത്തി വാൽവ് മാറ്റി വയ്ക്കുന്ന രീതിയാണ് അവലംബിച്ചു വരുന്നത്, പ്രായമായവരിലും മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ളവരിലും ഹൃദയം തുറന്നുള്ള ശാസ്ത്രക്രിയ വളരെ സങ്കിർണവും അപകടം നിറഞ്ഞതും കൂടാതെ രോഗി പൂർണ്ണാരോഗ്യത്തിലേക്ക് തിരികെ വരാൻ കാലതമാസം നേരിടുന്നതുമാണ്. ഇവിടെയാണ് TAVI പ്രസക്തമാവുന്നത്. കാരിത്താസ് ആശുപത്രിയിലെ ചീഫ് ഇന്റെർവെൻഷനൽ കാർഡിയോളോജിസ്റ്റ് ഡോ. ദീപക് ഡേവിഡ്സൺ, ഡോ.ജോണി ജോസഫ്, ഡോ. രാജേഷ് എം രാമൻകുട്ടി, ഡോ. നിഷ പാറ്റാനി ഡോ. ഭിമാ ശങ്കർ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് (രോഗിയിൽ, 5 എം.എം വ്യാസമുള്ള ഒരു സുഷിരത്തിലൂടെ) വിജയകരമായ ഈ സങ്കീർണ്ണ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ചത്. പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത രോഗി ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിട്ടു. ഡോ. ജോബി കെ തോമസ്, ഡോ. തോമസ് ജോർജ്, ഡോ. മനോജ് ടി കോശി, ഡോ. ഗൗതം രാജൻ, ഡോ. സൂര്യ അനിൽ എന്നിവരും ഈ ഉദ്യമത്തിൽ പങ്കാളികളായി. ബൈപാസ് സർജറി നിർദ്ദേശിച്ചിട്ടുള്ള എന്നാൽ ഇതര രോഗങ്ങൾ മൂലം ഹൈ റിസ്ക് വിഭാഗത്തിലുള്ള പ്രത്യേകിച്ചും പ്രായമായ രോഗികൾക്കു TAVI ഒരു ആശ്വാസമാണെന്നും കേരളത്തിലെ ഏറ്റവും മികച്ച TAVI സെന്ററുകളിലൊന്നാണ് കാരിത്താസിലേതെന്നും ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് അറിയിച്ചു.