ദി കൾട്ട്! തമിഴ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


കോട്ടയം: കോട്ടയം എരുമേലി സ്വദേശിയും തമിഴ് സീരിയൽ താരവുമായ അരുൺ ആർ പദമനാഭൻ മുഖ്യ വേഷത്തിലെത്തുന്ന തമിഴ് സിനിമ ദി കൾട്ട് ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ടാലന്റ് സ്റുഡിയോസിന്റെയും ലളിതാംബിക പ്രൊഡക്ഷൻസിന്റെയും ബാനറിൽ ബാലാജി ജയബാലൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറാണ് റിലീസ് ചെയ്തത്. മലർ, മാംഗല്യ സന്തോഷം തുടങ്ങിയ തമിഴ് സീരിയലുകളിൽ നായകനായിരുന്നു അരുൺ.

രവീണ ദാഹ,അനിൽ എൽ കുമാർ, ലക്ഷ്മി പ്രിയ, വി ജെ ധർശു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം രാജേഷ് ഡിജി. സംഗീതം കെ സി ബാലസാരംഗൻ.അനിൽ എൽ കുമാർ,അരുൺ ആർ പദമനാഭൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.