തിരുവനന്തപുരം: സംസ്ഥാനത്തെ മൾട്ടിപ്ലെക്സുകൾ അടക്കമുള്ള തിയേറ്ററുകൾ നാളെ തുറക്കും. കോവിഡ് ഭീതി പൂർണ്ണമായും വിട്ടൊഴിയാത്ത സാഹചര്യത്തിൽ സീറ്റ് കപ്പാസിറ്റിയുടെ പകുതിപ്പേരെ മാത്രമാണ് പ്രവേശിപ്പിക്കുക.
ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്സിനേഷനും പൂർത്തിയാക്കിയിരിക്കണം. സിനിമ സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം തിയേറ്ററുകൾ നാളെ തുറന്നാലും റിലീസുകൾ വൈകുമെന്നാണ് വിവരം. കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് ആറ് മാസത്തിലധികമായി അടച്ചിട്ടിരുന്ന തിയേറ്ററുകളാണ് നാളെ മുതൽ തുറക്കുന്നത്.