തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സാമ്പത്തിക പ്രതിസന്ധിയിൽ സഹായം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാരിന് കത്ത് നൽകി. മണ്ഡല-മകരവിളക്ക് സീസൺ ആരംഭിക്കാൻ ഒന്നര മാസം മാത്രം സമയമുള്ളപ്പോഴാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നു കാണിച്ചു ദേവസ്വം ബോർഡ് സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്. ശബരിമല മുന്നൊരുക്കങ്ങൾക്ക് പണമില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. 110 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് സർക്കാരിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ 16 നാണു മണ്ഡല-മകരവിളക്ക് സീസൺ ആരംഭിക്കുന്നത്.