വൈക്കം മഹാദേവ ക്ഷേത്രത്തിലെ പുള്ളി സന്ധ്യാവേലയുടെ കോപ്പു തൂക്കൽ ഞായറാഴ്ച്ച, വൈക്കത്തഷ്ടമി നവംബർ 27 നു.


വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ പുള്ളി സന്ധ്യാവേലയുടെ കോപ്പു തൂക്കൽ ഞായറാഴ്ച്ച. രാവിലെ 6.45നും 8.35നും ഇടയിൽ ക്ഷേത്ര കലവറയിൽ നടക്കും.  

 11, 13, 15, 17 തീയതികളിലാണ് ക്ഷേത്രത്തിലെ പുള്ളി സന്ധ്യ വേല. ഒക്ടോബർ 20 മുതൽ 23 വരെയാണ് മുഖസന്ധ്യാവേല.നവംബർ 16 നു രാവിലെ 8.30 നും 10.30 നും ഇടയിലാണ് തൃക്കൊടിയേറ്റ്. നവംബർ 27 നാണ് ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി. 28 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.