ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ കെ ആർ നാരായണൻ സ്മാരക വിദ്യാ കാരുണ്യ പുരസ്ക്കാരം അതിരമ്പുഴ അനുഗ്രഹ സ്പെഷ്യൽ സ്കൂളിന്. ഏറ്റുമാനൂർ കോട്ടക്കപ്പുറം അനുഗ്രഹ സ്പെഷ്യൽ സ്കൂളിൽ നടന്ന ചടങ്ങിൽ രജിസ്ട്രേഷൻ - സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പുരസ്കാരംഅനുഗ്രഹ സ്പെഷ്യൽ സ്‌കൂളിന് സമർപ്പിച്ചു. കോട്ടയം സംസ്കൃതി ഫൌണ്ടേഷൻ പ്രസിഡന്റ് അഡ്വ. ടി വി സോണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മോൻസ് ജോസഫ് എം എൽ എ കെ ആർ നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ കോട്ടയം സംസ്കൃതി ഫൌണ്ടേഷൻ കോർഡിനേറ്റർ വി എസ് ചന്ദ്രശേഖരൻ നായരെയും കഴിഞ്ഞ പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംസ്കൃതി കുടുംബത്തിലെ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശ്ശേരി,ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്കൃതി ഫൌണ്ടേഷൻ അംഗങ്ങൾ, അനുഗ്രഹ സ്പെഷ്യൽ സ്കൂൾ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ കെ ആർ നാരായണൻ സ്മാരക വിദ്യാ കാരുണ്യ പുരസ്ക്കാരം അതിരമ്പുഴ അനുഗ്രഹ സ്പെഷ്യൽ സ്കൂളിന്.