കൊടുങ്ങൂരിൽ വാഹനാപകടം: ബൈക്കും കാറും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.


കൊടുങ്ങൂർ: കൊടുങ്ങൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. രാമപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ യും നെടുംകുന്നം സ്വദേശിയുമായ എ ജി റെജി കുമാറാ(54)ണ് മരിച്ചത്. റെജി കുമാർ സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൊടുങ്ങൂർ-പള്ളിക്കത്തോട് റോഡിൽ ഒന്നാം മൈലിനു സമീപമാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുംവഴി ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.