പ്രകൃതി ദുരന്ത മേഖലയിലെ പുനരധിവാസം:ബിജെപി പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് മാർച്ച് നടത്തി.


മുണ്ടക്കയം: പ്രകൃതി ദുരന്ത മേഖലയിലെ സർക്കാർ സഹായവും പുനരധിവാസവും വേഗത്തിലാക്കുക, തകർന്ന റോഡുകളും,പാലങ്ങളും യുദ്ധകാലടിസ്ഥാനത്തിൽ നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി പൂഞ്ഞാർ  നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ച് നടത്തി. ബിജെപി ദേശീയ കൗൺസിൽ അംഗം അഡ്വ.ജി രാമൻ നായർ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ജില്ലാ സെക്രട്ടറി വിസി അജി, നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ ബി മധു, എകെ ശേഖരൻ, ആർസി നായർ തുടങ്ങിയവർ നേതൃത്വം നൽകി.