കാരിത്താസ് ആശുപത്രി ബ്ലഡ് ഡോണേഴ്സ് മൊബൈൽ ആപ്പ് പുറത്തിറക്കി.


കോട്ടയം : കാരിത്താസ്  ആശുപത്രിയുടെ  ഡയമണ്ട്  ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാരിത്താസ് ആശുപത്രി ബ്ലഡ്  ഡോണേഴ്സ്  മൊബൈൽ ആപ്പ്  പുറത്തിറക്കി. ചടങ്ങ് പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ   താരം  രമേശ് പിഷാരടി  ഉദ്‌ഘാടനം ചെയ്തു.മാർ ജോസഫ്  പണ്ടാരശേരിൽ  ചടങ്ങിൽ അധ്യക്ഷത  വഹിച്ചു. കേരളത്തിലെ  മുഴുവൻ  ജനങ്ങൾക്കായി നിർമ്മിച്ചെടുത്തതാണ് ഈ ബ്ലഡ്  ഡോണേഴ്സ്  മൊബൈൽ ആപ്പ്. പൊതുസമൂഹത്തിന്  വേണ്ട  കാര്യങ്ങൾ  നടപ്പിൽ വരുത്താനാണ്  കാരിത്താസ്  ആശുപത്രി   ഈ  അറുപതാം  വാർഷിക  ആഘോഷങ്ങളിലൂടെ  ശ്രമിക്കുന്നതെന്ന് കോട്ടയം അതിരൂപതാ സഹായമെത്രാനും കാരിത്താസ് ആശുപത്രി   ചെയർമാനുമായ മാർ ജോസഫ്  പണ്ടാരശേരിൽ പറഞ്ഞു.  മൊബൈൽ ആപ്പു കൊണ്ട്  കോട്ടയത്തിന്  മാത്രമല്ല  കേരളത്തിലെ  മുഴുവൻ ജനങ്ങൾക്കും പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം  പറഞ്ഞു. ചടങ്ങിൽ കാരിത്താസ്  ആശുപത്രി  ഡയറക്ടർ  റവ .ഡോ  ബിനു കുന്നത്ത്, ഹൈഫെനാക് ഐ  ടി  ആൻഡ് മീഡിയ സർവീസസ്  സിഇ ഒ  മോഹൻ  തോമസ്, കാരിത്താസ്  ആശുപത്രി  അസിസ്റ്റന്റ് ഡയറക്ടർ  ഫാ  ജിനു  കാവിൽ എന്നിവർ  പങ്കെടുത്തു. ഒറ്റക്കാട്ടിൽ ചാരിറ്റബിൾ ട്രസ്റ്റാണ് കാരിത്താസ്  ആശുപത്രിക്ക്  വേണ്ടി മൊബൈൽ ആപ്പ് നിർമ്മിച്ച് നൽകിയത്.