മുണ്ടക്കയം: കാരിത്താസ് ആശുപത്രിയുടെ പ്രത്യേക ക്ലിനിക്ക് കൂട്ടിക്കലിൽ പ്രവർത്തനം ആരംഭിച്ചു. ഇളംകാട് ജനതാ ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന കാരിത്താസ് ആശുപത്രി ക്ലിനിക്കിന്റെ ഔപചാരിക ഉദ്ഘാടനം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു. ചടങ്ങിൽ പുഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തിങ്കൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന ചടങ്ങിൽ കൂട്ടിക്കൽ പഞ്ചായത്തു പ്രസിഡന്റ് പി എസ്. സജിമോൻ കാരിത്താസ് ആശുപത്രി ഡയറക്ടർ റവ .ഡോ ബിനു കുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു. ഡോക്ടർമാർക്ക് പുറമെ രണ്ട് സൈകോളജിസ്റ്റ്കളുടെസേവനവും ഇവിടെ ലഭ്യമാണ്. ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾക്കു പുറമെ ഡോക്ടർമാർ ക്യാമ്പുകളും ഭവനങ്ങളും സന്ദർശിച്ചു രോഗികളെ പരിശോധിക്കുന്നതാണ് .അതാവശ്യ രോഗികൾക്കായി അടിയന്തര ആംബുലൻസ് സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. കൂട്ടിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒരു സൈകോളജിസ്റ്റിന്റെ ടെലിമെഡിസിൻ സൗകര്യത്തോടുകൂടിയ സേവനം ലഭ്യമാക്കിയിട്ടുണ്ട് . ഉദ്ഘാടന ദിവസം ക്യാമ്പിൽ എത്തിയ 85ഓളം പേർക്ക് സൗജന്യ കോവിഡ് വാക്‌സിനും വിതരണം ചെയ്തു.
കൂട്ടിക്കലിന് കരുതലൊരുക്കി കാരിത്താസ് ആശുപത്രി, കൂട്ടിക്കലിൽ പ്രത്യേക ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു.