ഈരാറ്റുപേട്ട സ്വദേശിയായ യുവാവിനെ ആലപ്പുഴയിൽ ഭാര്യാ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ.


ആലപ്പുഴ: ഈരാറ്റുപേട്ട സ്വദേശിയായ യുവാവിനെ ആലപ്പുഴയിൽ ഭാര്യാ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈരാറ്റുപേട്ട തയ്യിൽ ടി എ മുഹമ്മദിന്റെ മകൻ അഷ്‌കർ(26)നെയാണ് ആലപ്പുഴ മുതുകുളത്തുള്ള  ഭാര്യാ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് അഷ്‌കറിനെ ഭാര്യ മഞ്ജുവിന്റെ വീടിനു പിന്നിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. 6 മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. യുവാവിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു.