കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു.


കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. വൈകിട്ട് 4 മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മണിമല, എരുമേലി, മുണ്ടക്കയം മേഖലകളിൽ മഴ ശക്തമാണ്. അടുത്ത 2 ദിവസം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.