മുണ്ടക്കയം: കനത്ത മഴയെ തുടർന്നുണ്ടായ ഉരുളപൊട്ടലിലും തുടർന്നുണ്ടായ പ്രളയത്തിലും ദുരിതം വിതച്ച കൂട്ടിക്കൽ, കൊക്കയാർ, കാഞ്ഞിരപ്പള്ളി മേഖലകളിൽ ഇന്ന് നിശ്ചയിച്ചിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദർശനം ഒഴിവാക്കി. ഇന്നലെ കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് മേഖലയിൽ ഉരുൾപൊട്ടിയിരുന്നു. കനത്ത മഴയുടെ പശ്ചാത്താലത്തിലാണ് ഗവർണ്ണരുടെ സന്ദർശനം ഒഴിവാക്കിയത്.
ഉരുൾപൊട്ടൽ: കൂട്ടിക്കൽ, കൊക്കയർ മേഖലകളിൽ ഇന്ന് നിശ്ചയിച്ചിരുന്ന ഗവർണ്ണറുടെ സന്ദർശനം ഒഴിവാക്കി.