കോട്ടയം: ജനകീയാസൂത്രണം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരം സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്ഥാപന ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരത്തിൽ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജനകീയാസൂത്രണത്തിൻ്റെ 25 വർഷത്തെ ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രശ്നോത്തരിയുടെ പ്രാഥമിക റൗണ്ടിൽ 63 ടീമുകൾ മാറ്റുരച്ചു. ഇതിൽ ഉയർന്ന മാർക്ക് നേടിയ ആറ് ടീമുകളാണ് അവസാന റൗണ്ടിൽ മത്സരിച്ചത് . മൂന്ന് സ്ഥാനങ്ങൾ നേടിയ ഗ്രാമ പഞ്ചായത്തുകൾക്ക് പുറമേ ഭരണങ്ങാനം, ചെമ്പ്, കൊഴുവനാൽ എന്നിവയാണ് അവസാന റൗണ്ട് മത്സരത്തിൽ പങ്കെടുത്തത്.