കോട്ടയത്ത് ട്രെയിനിനു മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി.


കോട്ടയം: കോട്ടയത്ത് ട്രെയിനിനു മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി. പള്ളിക്കത്തോട്  ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ  ഹരികൃഷ്ണൻ പത്മനാഭൻ (37) ആണ് മരിച്ചത്. ഇന്ന് രാവിലെ ജോലി സ്ഥലത്തേക്ക് പോകുംവഴി മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപത്തു വെച്ചു കാർ നിർത്തിയ ശേഷം ഫോണിൽ സംസാരിച്ചു റെയിൽവേ ട്രാക്കിലേക്ക് നടന്നു കയറുകയായിരുന്നു. ട്രെയിൻ എത്തിയപ്പോൾ മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂം ജനറൽ മാനേജറായിരുന്നു ഹരികൃഷ്ണൻ. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ പത്മനാഭൻ നായരാണ് പിതാവ്. ലക്ഷ്മിയാണ് ഹരിയുടെ ഭാര്യ. രണ്ട് മക്കൾ.