കോട്ടയത്ത് ആസിഡ് കുടിച്ച് 4 അംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു, അമ്മയു മകളും മരിച്ചു.


തലയോലപ്പറമ്പ്: കോട്ടയത്ത് ആസിഡ് കുടിച്ച് 4 അംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായില്‍ സുകുമാരനും കുടുംബവുമാണ്ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആസിഡ് ഉള്ളിൽ ചെന്ന് അത്യാസന്ന നിലയിലായിരുന്ന അമ്മയും മകളും മരിച്ചു. സുകുമാരന്റെ ഭാര്യ സീന (54) ഇന്നലെയും മകള്‍ സൂര്യ(27) ഇന്നുമാണ് മരിച്ചത്. സുകുമാരനും ഇളയമകൾ സുവർണയും അതീവ ഗുരുതരാവസ്ഥയിൽ മെഡക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുകുമാരന്റെ മൂത്തമകൾ സൂര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇത് മുടങ്ങിയതിന്റെ മാനസിക ബുദ്ധിമുട്ടാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്നാണ് പ്രാത്ഥമിക നിഗമനം. ഇന്നലെ രാത്രി 11 മണിയോടെയാണ് 4 അംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്. 

സുകുമാരന്റെ മകൾ സുവര്‍ണയാണ് ഇന്നലെ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ചനോട് വിവരം പറഞ്ഞത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.