കെഎസ്ആർടിസി പണിമുടക്ക്: വലഞ്ഞു ദീർഘദൂര യാത്രക്കാർ, ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് നാളെയും തുടരും.


കോട്ടയം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടു കെഎസ്ആർടിസി ജീവനക്കാർ ആഹ്വാനം ചെയ്ത പണിമുടക്കിൽ വലഞ്ഞു ദീർഘദൂര യാത്രികർ. യുഡിഎഫ് അനുകൂല തൊഴിലാളി സംഘടനകൾ 48 മണിക്കൂറും എൽഡിഎഫ്, ബിഎംഎസ് തൊഴിലാളി സംഘടനകൾ 24 മണിക്കൂറുമാണ് പണിമുടക്കുന്നത്. ദേശസാൽകൃത റൂട്ടുകളിലും ദീർഘദൂര സർവ്വീസുകളും കൂടുതലായി സർവ്വീസ് നടത്തുന്നത് കെഎസ്ആർടിസി ആയതിനാൽ ദീർഘദൂര യാത്രികർ വലഞ്ഞു. കഴിഞ്ഞ ദിവസം സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.