കെഎസ്ആർടിസി പണിമുടക്ക് തുടരുന്നു, ദീർഘദൂര യാത്രികർക്കൊപ്പം ഗ്രാമീണ മേഖലയിലും യാത്രക്കാർ വലയുന്നു.


കോട്ടയം: ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടു കെഎസ്ആർടിസി ജീവനക്കാർ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസവും യാത്രക്കാരെ വലയ്ക്കുന്നു. ഇന്നലെ ആരംഭിച്ച പണിമുടക്കിൽ ദീർഘദൂര യാത്രക്കാർക്കൊപ്പം ഗ്രാമീണ മേഖലയിലെ യാത്രക്കാരും വലയുകയാണ്. യുഡിഎഫ് അനുകൂല തൊഴിലാളി സംഘടനകൾ 48 മണിക്കൂറും എൽഡിഎഫ്, ബിഎംഎസ് തൊഴിലാളി സംഘടനകൾ 24 മണിക്കൂറുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നത്തോടെ ജനങ്ങൾ കൂടുതൽ വലഞ്ഞു. ഗ്രാമീണ മേഖലയിലെ യാത്രക്കാരാണ് കൂടുതൽ വലഞ്ഞത്. പണിമുടക്കിൽ ഭൂരിഭാഗം ഡിപ്പോകളിലെയും സർവ്വീസുകൾ മുടങ്ങി. ചില ഡിപ്പോകളിൽ നിന്നും ചുരുക്കം ചില സർവ്വീസുകൾ മാത്രമാണ് നടത്തുന്നത്.