അതിരമ്പുഴയിൽ ഇന്നലെ രാത്രി നിർമ്മാണം നടക്കുന്ന വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടത് കുറുവ സംഘമോ? നാട്ടുകാരെത്തിയപ്പോൾ ഓടി രക്ഷപ്പെട്ടത് സംശയം ബലപ്


കോട്ടയം: കോട്ടയം ജില്ലയിൽ കുറുവ മോഷണ സംഘം എന്ന് സംശയിക്കപ്പെടുന്ന മോഷ്ടാക്കളുടെ സംഘം എത്തിയതോടെ ഭീതിയിലാണ് ജനങ്ങൾ. അതിരമ്പുഴ, ഏറ്റുമാനൂർ മേഖലയിലെ ജനങ്ങൾ ആശങ്കയിലാണ്.

ഇന്നലെ രാത്രി അതിരമ്പുഴ കാട്ടാത്തി സ്‌കൂളിന് സമീപം നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേരെ കണ്ടതോടെ മേഖലയിലുള്ളവർ ഭീതിയിലാണ്. വീടിനുള്ളിൽ ആളനക്കം കണ്ടതോടെ നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴേക്കും ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കി. അതിരമ്പുഴ മദർ തെരേസ റോഡിലും മോഷണ സംഘമെന്ന് കരുതുന്നവരെ കണ്ടതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളായി അതിരമ്പുഴ, മാന്നാനം,അടിച്ചിറ മേഖലകളിൽ മോഷണ സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. മോഷണം നടന്ന വീടുകൾക്ക് സമീപത്ത് നിന്നും ആയുധധാരികളായ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ മോഷണ സംഘം കുറുവ മോഷണ സംഘമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.