എരുമേലി കണമലയിൽ ഉരുൾപൊട്ടൽ: റോഡിന്റെ ഒരു ഭാഗവും ഓട്ടോറിക്ഷയും സ്‌കൂട്ടറും ഒലിച്ചു പോയി. അഞ്ചോളം വീടുകൾക്ക് നാശനഷ്ടം.


എരുമേലി: ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ എരുമേലിയുടെ കിഴക്കൻ മലയോര മേഖലയായ കണമലയിൽ ഉരുൾപൊട്ടി. മണിക്കൂറുകളോളം പെയ്ത കനത്ത മഴയെ തുടർന്ന് ശക്തമായി വെള്ളം ഒഴുകിയെത്തുകയായിരുന്നു. ഉരുളപൊട്ടിയതാകാം എന്നാണ് നാട്ടുകാരുടെ സംശയം. ശക്തമായ വെള്ളമൊഴുക്കിൽ ബൈപ്പാസ് റോഡിന്റെ ഒരു ഭാഗം ഒലിച്ചു പോയി. ഒരു ഓട്ടോറിക്ഷയും സ്‌കൂട്ടറും മലവെള്ള പാച്ചിലിൽ ഒലിച്ചു പോയി. അഞ്ചോളം വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്.