കുട്ടിക്കാനത്തിനു സമീപം നിയന്ത്രണംവിട്ട ലോറി മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.


മുണ്ടക്കയം: മുണ്ടക്കയം കുട്ടിക്കാനത്തിനു സമീപം വളഞ്ഞാങാനത്ത് നിയന്ത്രണംവിട്ട ലോറി മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നുമെത്തിയ ചരക്ക് ലോറിയാണ് അപകടത്തിൽ പെട്ടത്. കൊടുംവളവിൽ നിയന്ത്രണംവിട്ടു മറിഞ്ഞ ലോറി താഴ്ചയിലേക്ക് മറിയാതെ ക്രാഷ് ബാരിയറിൽ തങ്ങി നിന്നതിനാലാണ് വലിയൊരു അപകടം ഒഴിവായത്. ഡ്രൈവർക്ക് അപകടത്തിൽ നിസ്സാര പരിക്കെറ്റു. കനത്ത മഴയിൽ വാഹനത്തിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് കരുതുന്നത്.