മലക്കപ്പാറക്ക് കിടിലൻ ഏകദിന വിനോദ യാത്രാ ട്രിപ്പുമായി കോട്ടയം കെഎസ്ആർടിസി, ആദ്യ യാത്ര ഞായറാഴ്ച.


കോട്ടയം: പാലാ ഡിപ്പോയ്ക്ക് പിന്നാലെ മലക്കപ്പാറക്ക് കിടിലൻ ഏകദിന വിനോദ സഞ്ചാര യാത്രാ ട്രിപ്പുമായി കോട്ടയം കെഎസ്ആർടിസി. ആദ്യ ട്രിപ്പ് വരുന്ന ഞായറാഴ്ച ആരംഭിക്കും. തുടർന്നു വരുന്ന എല്ലാ ഞായറാഴ്ചകളിലും കോട്ടയത്ത് നിന്നും മലക്കപ്പാറക്ക് സർവ്വീസ് ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. ഞായറാഴ്ച രാവിലെ 6 മണിക്ക് കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും യാത്ര ആരംഭിച്ചു രാത്രി 11 മണിക്ക് തിരികെ എത്തുന്ന രീതിയിലാണ് യാത്ര. സീറ്റ് ഒരാൾക്ക് 600 രൂപയാണ് നിരക്ക്. 48 യാത്രക്കാർക്ക് ആണ് അവസരം ലഭിക്കുക

അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന്:

PS അജികുമാർ - 09947866973

വിഷ്ണു S. - 8547564093