ഒമിക്രോൺ വ്യാപനം: വിദേശത്തേക്ക് പോകാൻ വൈകുമെന്ന ആശങ്കയിൽ കോട്ടയം മണിമലയിൽ നേഴ്സ് ആത്മഹത്യ ചെയ്തു.


മണിമല: കോവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോൺ വ്യാപനത്തെ തുടർന്നു വിദേശത്തേക്ക് പോകാൻ വൈകുമെന്ന ആശങ്കയിൽ കോട്ടയം മണിമലയിൽ നേഴ്സ് ആത്മഹത്യ ചെയ്തു.

മണിമല വള്ളംചിറ ഈട്ടിത്തടത്തേൽ റോഷന്റെ ഭാര്യയും വാഴൂർ ഈസ്റ്റ് ആനകുത്തിയിൽ പ്രകാശിന്റെ മകളുമായ നിമ്മി(27) ആണ് വീടിനുള്ളിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം ഉണ്ടായത്. കർണ്ണാടകയിൽ നേഴ്സ് ആയിരുന്ന നിമ്മിക്ക് സ്വീഡനിൽ ജോലി ശെരിയായിരുന്നു. എന്നാൽ ഒമിക്രോൺ വകഭേതം ഭീതി പടർത്തി വ്യാപിക്കുന്നത്തോടെ വിദേശ യാത്ര നീണ്ടു പോകുമെന്ന ആശങ്കയെ തുടർന്നുണ്ടായ മാനസിക സംഘർഷമാകാം ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക  നിഗമനം. കുടുംബ പ്രശ്നങ്ങളോ സാമ്പത്തിക പ്രശ്നങ്ങളോ ഇവർക്കില്ലായിരുന്നു എന്നാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം. ഞായറാഴ്ച രാത്രി കുടുംബാംഗങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ നിമ്മിയെ കുറച്ചു സമയം കഴിഞ്ഞിട്ടും കാണാതായത്തോടെ റൂമിൽ അന്വേഷിച്ചു എത്തിയപ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിളിച്ചിട്ടും പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി പൊളിച്ചു നോക്കുമ്പോഴാണ് ഷാളിൽ കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മണിമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് ജോലി ചെയ്തിരുന്ന ഭർത്താവ് റോഷന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ പാലായിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. സംസ്കാരം നാളെ 11 മണിക്ക് ചെങ്കൽ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.