പാലാ: പാലായിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തോടനാൽ ഇലവനാംതൊടുകയിൽ ദൃശ്യ(26)യെ ആണ് വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പാലാ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എലപ്പാറ ചിന്നാർ സ്വദേശിനിയാണ് ദൃശ്യ. ദൃശ്യയുടെ അമിതമായ ഫോൺ ഉപയോഗവും സമൂഹമാധ്യമ ഉപയോഗവും ഭർത്താവിന്റെ വീട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് സ്വന്തം വീട്ടിലേക്ക് പോയ ദൃശ്യ കഴിഞ്ഞ ദിവസമാണ് മടങ്ങി എത്തിയത്. തുടർന്നു ഭർതൃ വീട്ടുകാർ ദൃശ്യയുടെ വീട്ടുകാരെ വിളിച്ചു വരുത്തുകയും കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി വീട്ടുകാർ മടങ്ങിപ്പോയതിനു ശേഷം ഉറങ്ങാൻ കിടന്ന ദൃശ്യയെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
പാലായിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.