സ്വകാര്യ ബസ്സ്‌ സമരം: ബസ് ഉടമകളുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി ചർച്ച ഇന്ന് രാത്രി കോട്ടയത്ത്.


കോട്ടയം : ഡീസൽ സബ് സിഡി നൽകണമെന്നും വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു സ്വകാര്യ ബസുടമകളുടെ കോ ഓർഡിനേഷൻ കമ്മിറ്റി ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബസ് ഉടമകളുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചർച്ച നടത്തും. ഇന്ന് രാത്രി 10 മണിക്ക് നാട്ടകം ഗസ്റ്റ് ഹൗസിൽവച്ചാണ് ചർച്ച.