ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ.


കോട്ടയം: കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ. ഇന്ന് ഉച്ചക്ക് ശേഷം ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി മേഖലകളിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ഉച്ചക്ക് 2 മണിയോടെ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. നവംബർ 12 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.