ശബരിമല: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന ബുക്കിങ്ങിൽ മകരവിളക്ക് ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് പൂർത്തിയായി. പ്രതിദിനം 30000 പേർക്കാണ് ഓൺലൈൻ ബുക്കിംഗ് വഴി പ്രവേശനം അനുവദിക്കുന്നത്. ഇതുപ്രകാരം മകരവിളക്ക് ദിവസത്തേക്കുള്ള 30000 പേരുടെ ബുക്കിംഗ് ഇന്നലെ പൂർത്തിയായി. തീർത്ഥാടന കാലയളവിലേക്കായി ഇതിനോടകം ബുക്കിംഗ് 12 ലക്ഷം കവിഞ്ഞതായും ആകെ 18 ലക്ഷം പേർക്ക് ദർശനം നൽകാനാകുമെന്നാണ് കരുതുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. എരുമേലിയിലും നിലയ്ക്കലിലും കുമളിയിലും സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കും. ബുക്ക് ചെയ്തവരിൽ ആരെങ്കിലും വരാതിരുന്നാൽ സ്പോട്ട് ബുക്കിംഗ് വഴി മറ്റുള്ളവർക്ക് പ്രവേശനം ലഭിക്കും.
ശബരിമല തീർത്ഥാടനം: മകരവിളക്ക് ദർശനത്തിനുള്ള ബുക്കിംഗ് പൂർത്തിയായി.