കോട്ടയം: ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിജപ്പെടുത്തി നിശ്ചയിച്ചു. ഹോട്ടൽ -റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനിച്ചതെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ഭക്ഷണപദാർത്ഥങ്ങളുടെ വില ജി.എസ്.ടി ഉൾപ്പെടെ ചുവടെ:
കുത്തരി ഊണ് (8 കൂട്ടം) സോർട്ടക്‌സ് അരി- 70 രൂപ
ആന്ധ്രാ ഊണ് (പൊന്നിയരി)-70
കഞ്ഞി(അച്ചാറും പയറും ഉൾപ്പെടെ)- 35
ചായ-10
മധുരമില്ലാത്ത ചായ-10
കാപ്പി-10
മധുരമില്ലാത്ത കാപ്പി-10
ബ്രൂ കോഫി/നെസ് കോഫി-15
കട്ടൻ കാപ്പി-9
മധുരമില്ലാത്ത കട്ടൻകാപ്പി-7
കട്ടൻചായ-9
മധുരമില്ലാത്ത കട്ടൻചായ-7
ഇടിയപ്പം (1 എണ്ണം) 50 ഗ്രാം- 10
ദോശ (1 എണ്ണം) 50 ഗ്രാം- 10
ഇഡ്ഢലി (1 എണ്ണം) 50 ഗ്രാം-10
പാലപ്പം (1 എണ്ണം) 50 ഗ്രാം- 10
ചപ്പാത്തി (1 എണ്ണം) 50 ഗ്രാം- 10
ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉൾപ്പെടെ-60
പൊറോട്ട 1 എണ്ണം-10
നെയ്റോസ്റ്റ് (175 ഗ്രാം)-45
പ്ലെയിൻ റോസ്റ്റ്-35
മസാലദോശ ( 175 ഗ്രാം)-50
പൂരിമസാല (50 ഗ്രാം വീതം) (2 എണ്ണം)-35
മിക്സഡ് വെജിറ്റബിൾ-30
പരിപ്പുവട (60 ഗ്രാം)-10
ഉഴുന്നുവട (60 ഗ്രാം)-10
കടലക്കറി (100 ഗ്രാം)-30
ഗ്രീൻപീസ് കറി (100 ഗ്രാം)- 30
കിഴങ്ങ് കറി (100 ഗ്രാം)-30
തൈര് (1 കപ്പ് 100 മില്ലി)-15
കപ്പ (250 ഗ്രാം)-30
ബോണ്ട (50 ഗ്രാം)-10
ഉള്ളിവട (60 ഗ്രാം)-10
ഏത്തയ്ക്കാപ്പം (75 ഗ്രാം പകുതി)-12
തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം)-45
ലെമൺ റൈസ് (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം)-44