ശബരിമല: രണ്ട് മാസം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം കുറിച്ചു. ഇന്ന് രാവിലെ 4 മണി മുതൽ തീർത്ഥാടകാരെ സന്നിധാനത്തേക്ക് കടത്തിവിട്ടു തുടങ്ങി. പ്രതിദിനം 30000 പേർക്കാണ് നിലവിൽ ദർശനത്തിന് അനുമതിയുള്ളത്. എന്നാൽ ആദ്യ 4 ദിനങ്ങളിൽ പതിനായിരത്തിൽ താഴെ മാത്രമാണ് ബുക്കിംഗ് നടന്നിട്ടുള്ളത്. വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ 8000 പേർ മാത്രമാണ് ബുക്കിംഗ് നടത്തിയിട്ടുള്ളത്. കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച വരെ സ്പോട്ട് ബുക്കിംഗ് സൗകര്യം ലഭ്യമല്ല. ആദ്യ 4 ദിനങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം ദർശനം ഒഴിവാക്കുന്നവർക്ക് 18 നു ശേഷം ദർശനത്തിന് അനുമതി നൽകും. കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലും പമ്പയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാലും പമ്പയിൽ സ്നാനം അനുവദിക്കില്ല.
ശബരിമല തീർത്ഥാടനത്തിനു ആരംഭം : പ്രതിദിനം 30000 പേർക്ക് ദർശനാനുമതി, ആദ്യ 4 ദിവസങ്ങളിൽ പതിനായിരത്തിൽ താഴെ മാത്രം ബുക്കിംഗ്,വ്യാഴാഴ്ച വരെ സ്പോട്ട് ബുക്കി