കോട്ടയത്ത് സ്‌കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം.


കോട്ടയം: കോട്ടയത്ത് സ്‌കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വടയാർ പാലത്തിന് സമീപമുണ്ടായ അപകടത്തിൽ മുണ്ടക്കയം ചിറ്റടി പറമ്പിൽ ജോസഫ്-ഡെയ്സി ദമ്പതികളുടെ മകൻ ഡെയ്സ്(26) ആണ് മരിച്ചത്. ഡെയ്സ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ലോറി  സ്‌കൂട്ടറിൽ ഇടിക്കുകയും മറിഞ്ഞു വീണ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയുമായിരുന്നു. ഇന്നലെ ഉച്ചക്ക് 3 മണിയോടെ ആയിരുന്നു അപകടം. അപകടം കണ്ട് ഓടിയെത്തിയവർ യുവാവിനെ ഉടനെ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈക്കം ശ്രീ മഹാദേവ കോളേജിലെ ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥിയായിരുന്നു ഡയസ്. സഹോദരങ്ങൾ: ഡെയ്സ്ന, ഡെയ്സൻ.