പാലാ: പാലായിൽ ജീപ്പിന് പിന്നിൽ സ്‌കൂട്ടറിടിച്ച് മകനോപ്പം യാത്ര ചെയ്‌ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അരുണപുരം ചേലമറ്റം പോളിന്റെ ഭാര്യ ജെസ്സിയാണ് അപകടത്തിൽ മരിച്ചത്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. ഏറ്റുമാനൂർ-പൂഞ്ഞാർ പാതയിൽ മുത്തോലി ആണ്ടൂർകവലയിലാണ് അപകടം ഉണ്ടായത്. സ്‌കൂട്ടർ ഓടിച്ചിരുന്ന മകൻ ജസ്റ്റിന് അപകടത്തിൽ പരിക്കേറ്റു. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.