കോട്ടയം: സ്കൂൾ കുട്ടികൾക്കായി കോട്ടയം എസ് എച് മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ ആരോഗ്യ അവബോധ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ലോക്ക്ഡൗണിന് ശേഷം സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ എസ്. എച്ച് മെഡിക്കൽ സെന്റർ കുട്ടികളിലെ മാനസിക, ശാരീരിക വളർച്ചയിൽ വ്യായാമം, പോഷകാഹാരം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സുകളും വിഷാദം, ഉത്കണ്ട എന്നിവ പരിഹരിച്ച് പഠനത്തിൽ ഏകാഗ്രത നേടുന്നതിനുമായുള്ള പരിശീല പരിപാടികളും കോട്ടയം എം. റ്റി. സെമിനാരി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾക്കായി നടത്തി. പരിശീലന ക്ലാസുകൾ എസ്. എച്ച് മെഡിക്കൽ സെന്ററിലെ റീഹാബിലിറ്റേഷൻ ഫിസിഷ്യൻ ഡോ. ജലീല, സൈക്കോളജിസ്റ്റ് മിസ്. ജിജ മരിയ ജിസ് എന്നിവർ നയിച്ചു. ക്ലാസ്സിന് ശേഷം കുട്ടികളുടെ ബോഡി മാസ്സ് ഇൻഡക്ക്സ് അളന്നു വേണ്ട നിർദേശങ്ങൾ നൽകി.
സ്കൂൾ കുട്ടികൾക്കായി കോട്ടയം എസ് എച് മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ ആരോഗ്യ അവബോധ ക്ലാസ്സുകൾ സംഘടിപ്പിച്ചു.