വൈക്കം: വൈക്കത്തിനു ഇനി ഉത്സവനാളുകൾ. വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ ഏട്ടരയ്ക്കും പത്തരയ്ക്കും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി മുഖ്യന്മാരായ ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെയും ബ്രഹ്മശ്രീ മേക്കാട് മാധവൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ തൃക്കോടിയേറ്റ് നടന്നു. ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ് കെടാവിളക്കിൽ ദീപം തെളിയിച്ചു. 22നാണ് ഋഷഭ വാഹനമെഴുന്നള്ളിപ്പ്. 20 നും 21, 23, 26 തീയതികളിൽ ഉത്സവബലി ദർശനവും 25ന് വലിയ ശ്രീബലി, വലിയ വിളക്ക് എന്നിവയും നടക്കും. ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി നവംബർ 27 നാണ്. 28 ന് ആറാട്ട്, കൂടിപ്പൂജ എന്നിവയും 29 ന് മുക്കുടി ഉണ്ടാവും. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ഉത്സവ ചടങ്ങുകൾ നടത്തുന്നത്.
ചിത്രം:3 ലീഫ് ഫോട്ടോഗ്രഫി.