ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് സൈക്കിൾ യാത്രികനായ വിദ്യാർത്ഥിക്ക് പരിക്ക്. ഏറ്റുമാനൂർ പേരൂർ ഒഴുകയിൽ കരോട്ട് അജികുമാറിന്റെ മകൻ ആദിത്യനാണു(15) അപകടത്തിൽ പരിക്കേറ്റത്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പേരൂർ സെന്റ്. സെബാസ്റ്റ്യൻസ് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ. രാവിലെ സ്‌കൂളിൽ പരീക്ഷയ്ക്കായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സ്‌കൂളിലേക്ക് തിരിയുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ബൈക്ക് സൈക്കിളിൽ ഇടിച്ചത്.