കഥകളിയുടെ മുഖഭാവങ്ങൾ നെയിൽ പോളിഷ് ബോട്ടിലുകളിൽ വ്യത്യസ്തമായി രൂപകല്പന ചെയ്ത് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേ


കാഞ്ഞിരപ്പള്ളി: കഥകളിയുടെ മുഖഭാവങ്ങൾ നെയിൽ പോളിഷ് ബോട്ടിലുകളിൽ വ്യത്യസ്തമായി രൂപകല്പന ചെയ്ത് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി കാഞ്ഞിരപ്പള്ളി സ്വദേശിനി.

 

കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശിനി പാറയിൽ അജികുമാറിന്റെയും ദീപയുടെയും മകളായ അക്ഷര അജികുമാറാണ് വ്യത്യസ്തതയിലൂടെ ഈ നേട്ടം സ്വന്തമാക്കിയത്. നൃത്യ-നൃത്ത-സംഗീത കലകളുടെ സമന്വയ കലാരൂപമായ കഥകളിയുടെ മുഖഭാവങ്ങൾ തികച്ചും വ്യത്യസ്തമായി നെയിൽ പോളിഷ് ബോട്ടിലുകളിൽ രൂപകല്പന ചെയ്താണ് അക്ഷര ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയത്.

പച്ച,കത്തി,കരി,മിനുക്ക്,വെള്ളതാടി, ചുവന്നതാടി തുടങ്ങിയ കഥകളിയിലെ വിവിധ മുഖങ്ങളാണ് അക്ഷരയുടെ കരവിരുതിൽ വിസ്മയ കാഴ്ചകളായി മാറിയത്. ബിരുദ പഠനത്തിന് ശേഷം ഉപരിപഠനത്തിനു തയ്യാറെടുക്കുകയാണ് അക്ഷര. മാതാപിതാക്കളുടെ പൂർണ പിന്തുണയാണ് ഈ നേട്ടം സ്വന്തമാക്കാൻ തനിക്ക് സാധിച്ചതെന്നു അക്ഷര പറയുന്നു.