ചങ്ങനാശ്ശേരി: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പുനർനിർമ്മാണത്തിൽ നാലുചക്ര വാഹനങ്ങൾക്കും എമർജൻസി വാഹനങ്ങൾക്കും തടസ്സമില്ലാതെ സഞ്ചരിക്കാമെന്നു ഹൈക്കോടതി.
റോഡ് പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിൽ കുട്ടനാട് മേഖലയിലുള്ള 10 പേർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.
നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഭാരവാഹനങ്ങൾ മാത്രമാണ് വഴിതിരിച്ചു വിടുന്നതെന്നും ചെറുപാലങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഭാരവാഹനങ്ങളും കടത്തി വിടുമെന്ന് നിർമ്മാണ കമ്പനി അധികൃതർ ഹൈക്കോടതിയെ അറിയിച്ചു.