കോട്ടയം: മൊട്ടു സൂചിയും നൂലും ഉപയോഗിച്ച് മുംതാസ് തന്റെ കാൻവാസിൽ വർണ്ണിച്ചെടുക്കുന്നത് മനോഹര വിസ്മയ ദൃശ്യങ്ങൾ. മൊട്ടു സൂചിയും നൂലും ഉപയോഗിച്ച് വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങൾ ഇതിനോടകംതന്നെ മുംതാസ് വരച്ചു കഴിഞ്ഞു.

ശാസ്ത്രീമായി ചിത്രകല പഠിക്കാതെ മുംതാസ് തുന്നിയെടുക്കുന്ന ചിത്രങ്ങൾ ആരിലും അത്ഭുതമുളവാക്കും.  മൊട്ടു സൂചിയും നൂലും ഉപയോഗിച്ച് ചിത്രങ്ങൾ സൃഷിടിച്ചു മുംതാസ് കരസ്ഥമാക്കിയത് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും ആണ്.

ബിഗസ്റ്റ് പിന്‍ ആന്‍ഡ് ത്രെഡ് പോട്രെയ്റ്റ് വിഭാഗത്തിൽ ആണ് നമ്മുടെ കോട്ടയം സ്വദേശിനിയും പി.എ. അബ്ദുല്‍ സലീമിന്റെയും നജ്മയുടെയും മകളുമായ മുംതാസ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കടലാസും തെര്‍മോകോളും ഉപയോഗിച്ചാണ് ചിത്രങ്ങളുടെ സൃഷ്ടി. തെര്‍മോകോളില്‍ മൊട്ടു സൂചി കുത്തി അതില്‍ നൂല്‍കോര്‍ത്ത് മുംതാസ് തുന്നിയെടുക്കുന്നത് വിസ്മയ ചിത്രങ്ങൾ തന്നെയാണ്.

നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ ചിത്രം 5 മണിക്കൂര്‍ കൊണ്ട് മൊട്ടു സൂചിയും കറുത്ത നൂലും ഉപയോഗിച്ച് മനോഹരമായി സൃഷ്ടിച്ചാണ് മുംതാസ് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും കരസ്ഥമാക്കിയത്. സിവില്‍ സര്‍വീസ് എന്ന തന്റെ ഏറ്റവും വലിയ സ്വപ്‌നത്തിനായുള്ള പരിശ്രമത്തിലാണ് മുംതാസ്. നിയമസഭയിലെ ഓഫീസിലെത്തിയ മുംതാസിനെ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അഭിനന്ദിച്ചു.