കോട്ടയം നഗരസഭാ ഭരണം നിലനിർത്തി യുഡിഎഫ്, ഇത് സത്യത്തിന്റെയും നീതിയുടെയും വിജയം; ബിൻസി സെബാസ്റ്റ്യൻ.


കോട്ടയം: കോട്ടയം നഗരസഭയിൽ ഇന്ന് നടന്ന നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തി യുഡിഎഫ്. 22 വോട്ടുകളുടെ പിന്തുണയോടെ യുഡിഎഫ് സ്ഥാനാർഥിയായ ബിൻസി സെബാസ്റ്റ്യൻ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഇത് സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. നല്ല രീതിയിൽ നടന്ന ഭരണത്തെ അട്ടിമറിക്കുവാനായി പ്രതിപക്ഷവും ബിജെപി യും ശ്രമിച്ചെങ്കിലും സത്യസന്ധമായ ഭരണത്തിന്റെ വിജയമാണ് ഭരണം നിലനിർത്താൻ യുഡിഎഫിന് സാധിച്ചതെന്നു ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേതമന്യേ കോട്ടയം നഗരത്തിന്റെ വികസനത്തിന് എല്ലാവരും ഒരുമിച്ചു ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.  52 അംഗ നഗരസഭയിൽ 22 അംഗങ്ങൾ വീതം യുഡിഎഫിനും എൽഡിഎഫിനുമുണ്ട്. 8 അംഗങ്ങൾ ബിജെപിക്കുമുണ്ട്. ഭരണ സ്തംഭനം ആരോപിച്ച് യുഡിഎഫ് നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് കോട്ടയം നഗരസഭയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.