ട്വൻറി ഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ സി ജി ദിൽജിത്ത് അന്തരിച്ചു, മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.


കോട്ടയം: ട്വൻറി ഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ സി ജി ദിൽജിത്ത് അന്തരിച്ചു. സി ജി ദിൽജിത്തിനെ(32) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ട്വൻറി ഫോർ വാർത്താ ചാനലിന്റെ ആരംഭം മുതൽ കോട്ടയം ചീഫ് റിപ്പോർട്ടറായിരുന്നു ദിൽജിത്ത്. തലയോലപ്പറമ്പ് ചെള്ളാശ്ശേരി ഗോപിയുടെയും അനിതയുടെയും മകനാണ് ദിൽജിത്ത്.

കോട്ടയത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രസീതയാണ് ഭാര്യ. സംസ്കാരം പിന്നീട്.