കോട്ടയം: കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ പതിനൊന്നരയോടെ കോട്ടയം കെഎസ്ആർടി ബസ്സ് സ്റ്റാൻഡിനു സമീപമാണ് അപകടം ഉണ്ടായത്.
കാറിലുണ്ടായിരുന്നവരും കടയിലെ ജോലിക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം പള്ളം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡ് ഭാഗത്ത് നിന്നും ടിബി റോഡ് ഭാഗത്തേക്ക് പോയ കാറാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്.
അപകടസമയം കടയിൽ ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉപഭോക്താക്കൾ ആരും ഈ സമയം കടയിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിൽ കടയുടെ മുൻഭാഗവും കാറിന്റെ മുൻഭാഗവും പൂർണ്ണമായും തകർന്നു.
നിയന്ത്രണംവിട്ടു വാഹനം വരുന്നത് കണ്ടതോടെ സമീപത്തുണ്ടായിരുന്നവരും കടയിലെ ജീവനക്കാരും ഓടിമാറുകയായിരുന്നു. കാറിന്റെ ബ്രേക്ക് നഷ്ടമായതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് കുറച്ചു സമയം ഗതാഗത തടസ്സമുണ്ടായി.