പാർക്കിൻസൺസ് ആൻറ് മൂവ്മെൻറ് ഡിസോഡർ ക്ലിനിക്ക് കാരിത്താസിൽ പ്രവർത്തനം ആരംഭിച്ചു.

കോട്ടയം: കാരിത്താസ് ആശുപത്രിയുടെ  ഡയമണ്ട്  ജുബിലി പ്രവർത്തനങ്ങളുടെ ഭാഗമായി പാർക്കിൻസൺസ് ആൻറ് മൂവ്മെൻറ് ഡിസോഡർ ക്ലിനിക്ക്  പ്രവർത്തനം ആരംഭിച്ചു . ക്ലിനിക്കിൻ്റെ  പ്രവർത്തനോദ്‌ഘാടനം മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ  ഡോ. സാബു തോമസ് നിർവ്വഹിച്ചു. ചടങ്ങിൽ കാരിത്താസ്  ആശുപത്രി ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. mകാരിത്താസ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ .ജിനു കാവിൽ, കാരിത്താസ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ബോബി എൻ എബ്രഹാം, കാരിത്താസ് ആശുപത്രി ഡിപ്പാർട്മെൻറ് ഓഫ് ന്യൂറോ സയൻസ് മേധാവി ഡോ.ജോസഫ് സെബാസ്റ്റിയൻ എന്നിവർ സംസാരിച്ചു.