ഓസ്ട്രിയൻ ചാൻസലർ ആസ്ഥാനത്തെ മാധ്യമ വിഭാഗത്തിന്റെ തലവനായി ചങ്ങനാശ്ശേരി സ്വദേശി.


ചങ്ങനാശ്ശേരി: ഓസ്ട്രിയൻ ചാൻസലർ ആസ്ഥാനത്തെ മാധ്യമ വിഭാഗത്തിന്റെ തലവനായി ചങ്ങനാശ്ശേരി സ്വദേശി.

 

 ചങ്ങനാശ്ശേരി സ്വദേശിയും ഓസ്ട്രിയയിൽ ജനിച്ചു വളർന്ന പാലത്തുങ്കൽ ഔസേപ്പച്ചൻ-ലസിയ ദമ്പതികളുടെ മകനുമായ ഷിൽട്ടൻ ജോസഫ് പാലത്തുങ്കലാണ് അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഓസ്ട്രിയൻ ഭരണകൂടത്തിന്റെ ഉന്നതസ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയും എന്ന ബഹുമതിയും ഇനി ഷിൽട്ടന് സ്വന്തം. ഭരണകൂടത്തിന്റെ മാധ്യമ വിഭാഗം പ്രതിനിധിയായാണ് നിയമനം. പഠനവും ഉപരിപഠനവുമെല്ലാം വിദേശത്തു തന്നെയായിരുന്നു. ചങ്ങനാശ്ശേരിയിൽ നിന്നും വർഷങ്ങൾക്ക് മുൻപാണ് ഷിൽട്ടന്റെ കുടുംബം വിയന്നയിൽ താമസമാക്കിയത്.