ചരിത്രം എന്നിലൂടെ,കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി സി തോമസ് രചിച്ച പുസ്തകം ഗവർണ്ണർ പ്രകാശനം ചെയ്തു.


കോട്ടയം:  മുൻകേന്ദ്രമന്ത്രിയും ലോക്സഭാ എം പിയും കേരളാ കോൺഗ്രസ്സ് വർക്കിങ് ചെയർമാനുമായ പി സി തോമസ് രചിച്ച 'ചരിത്രം എന്നിലൂടെ' പുസ്തകത്തിന്റെ പ്രകാശനം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു.

ഞായറാഴ്ച്ച കോട്ടയം പ്രസ്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി.തോമസിനു നൽകി പ്രകാശനം നിർവ്വഹിച്ചു. പിതാവ് പി ടി ചാക്കോയുടെ രാഷ്ട്രീയ ജീവിതവും പി സി തോമസ് പാർലമെന്റ് അംഗമായിരുന്ന കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളുമാണ് പുസ്തകത്തിലെ ഉള്ളടക്കം. ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേരള കോൺഗ്രസ് ചെയർമാനും മുൻ മന്ത്രിയുമായ പി.ജെ.ജോസഫ്, കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനും മുൻ മന്ത്രിയുമായ മോൻസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.