കോട്ടയം: 60 ഏക്കർ പാടശേഖരത്ത് നെൽകൃഷിയിറക്കി കോട്ടയം സി.എം.എസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്. കല്ലറ ഗ്രാമപ്പഞ്ചായത്തിൽ പാഴുക്കരി തികള്തത്ത്കരി പാടശേഖരത്ത് കൃഷിഭവനുമായി സഹകരിച്ചാണ് കോട്ടയം സി.എം.എസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കൃഷിയിറക്കുന്നത്.
സി.എം.എസ് കോളേജ് നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റ് നമ്പർ 11 ആണ് കല്ലറ ഗ്രാമപ്പഞ്ചായത്തിൽ 60 ഏക്കർ പാടത്ത് നെൽകൃഷി യജ്ഞത്തിനു നേതൃത്വം നൽകുന്നത്. ഇന്ന് നടന്ന ചടങ്ങിൽ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ ഉത്‌ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മിനി ജോസ് അധ്യക്ഷത വഹിച്ചു. സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് സി ജോഷ്വാ മുഖ്യപ്രഭാഷണം നടത്തി. കല്ലറ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ജോസഫ് റെഫിൻ ജെഫ്രി, പാടശേഖര കമ്മറ്റി കൺവീനർ വിജയൻ വട്ടപ്പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.