കോട്ടയം: കോട്ടയം ജില്ലയിലെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 1892 ആയി. ശനിയാഴ്ച്ച വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം സ്ഥിരീകരിച്ച മരണങ്ങളാണ് ഇത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായതും മുൻപ് കോവിഡ് മരണങ്ങളുടെ പട്ടികയിൽ ചേർക്കാഞ്ഞതുമായ 60 മരണങ്ങളാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്ന ജില്ലകളിൽ പത്താമതാണ് കോട്ടയം.