കോട്ടയം: ജില്ലയില്‍ 555 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 540 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേര്‍ രോഗബാധിതരായി. 219 പേര്‍ രോഗമുക്തരായി.
3586 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 258 പുരുഷന്‍മാരും 231 സ്ത്രീകളും 59 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 110 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4658 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 334808 കോവിഡ് ബാധിതരായി. 327560 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 26007 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-58
മീനച്ചില്‍-36
മുണ്ടക്കയം-28
കടപ്ലാമറ്റം-22
ഭരണങ്ങാനം-20
മുത്തോലി-19
പനച്ചിക്കാട്-18
കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍-15
വൈക്കം-14
കടുത്തുരുത്തി-13
പാലാ, അയര്‍ക്കുന്നം, കാണക്കാരി, ചങ്ങനാശേരി-12
രാമപുരം-11
പള്ളിക്കത്തോട്-10
വാകത്താനം, ഏറ്റുമാനൂര്‍, ചിറക്കടവ്-9
വെള്ളൂര്‍, വാഴപ്പള്ളി, വാഴൂര്‍, മാടപ്പള്ളി-8
കടനാട്, കൊഴുവനാല്‍-7
പാറത്തോട്, കോരുത്തോട്, കുറിച്ചി, അതിരമ്പുഴ, എരുമേലി-6
തൃക്കൊടിത്താനം, നെടുംകുന്നം, ആര്‍പ്പൂക്കര, കിടങ്ങൂര്‍, തിടനാട്, മണര്‍കാട്, ഉഴവൂര്‍, കറുകച്ചാല്‍, എലിക്കുളം-5
കൂരോപ്പട, പാമ്പാടി, വെളിയന്നൂര്‍, കുമരകം, മാഞ്ഞൂര്‍-4
കല്ലറ, അയ്മനം, നീണ്ടൂര്‍. മണിമല, ഉദയനാപുരം, പുതുപ്പള്ളി, കങ്ങഴ, ചെമ്പ്, തീക്കോയി , പായിപ്പാട്-3
കരൂര്‍, മറവന്തുരുത്ത്, പൂഞ്ഞാര്‍, മൂന്നിലവ്, ഈരാറ്റുപേട്ട, തിരുവാര്‍പ്പ്, ഞീഴൂര്‍, മുളക്കുളം, വെള്ളാവൂര്‍, തലനാട്, തലപ്പലം, വിജയപുരം-2
മേലുകാവ്, കുറവിലങ്ങാട്, തലയോലപ്പറമ്പ്, പൂഞ്ഞാര്‍ തെക്കേക്കര, അകലക്കുന്നം, മീനടം-1