കോട്ടയം: കോട്ടയം ജില്ലയിലെ ആകെ കോവിഡ് വാക്സിനേഷൻ ഇരുപത്തി അഞ്ചു ലക്ഷം കടന്നു. വെള്ളിയാഴ്ച്ച വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രാകാരം 2505956 ഡോസ് വാക്സിനാണ് ജില്ലയിൽ വിതരണം ചെയ്തത്. ഒന്നാം ഡോസും രണ്ടാം ഡോസ് വാക്സിനുമുൾപ്പടെയുള്ള കണക്കാണിത്. കോവീഷീൽഡ്, കോവാക്സിൻ കോവിഡ് പ്രതിരോധ വാക്സിനുകളിലായി ജില്ലയിൽ 1489459 പേർ ഒന്നാം ഡോസ് വാക്സിനും 1016497 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.