കുമരകം: കേരളാ സന്ദർശനത്തിനൊപ്പം കുമരകത്തിന്റെയും വേമ്പനാട്ടു കായലിന്റെയും ദൃശ്യ സൗന്ദര്യം ആസ്വദിച്ചു മാലിദ്വീപ് പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദീദിയും കുടുംബവും.
കൊച്ചിയിലും കണ്ണൂരിലും ഔദ്യോഗിക പരിപാടികളുടെ ഭാഗമായി 6 ദിവസത്തെ കേരളാ സന്ദര്ശനത്തിനെത്തിയതായിരുന്നു മരിയ അഹമ്മദ് ദീദി. മാലിദ്വീപ് പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദീദിയും കുടുംബവും ഇന്നലെ രാവിലെയാണ് കുമരകം താജ് ഹോട്ടലിൽ എത്തിയത്. പോലീസിന്റെ സുരക്ഷയ്‌ക്കൊപ്പം നാവികസേനയുടെയും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. വേമ്പനാട്ടു കായലിന്റെ ദൃശ്യഭംഗി ഹൗസ് ബോട്ടിൽ യാത്ര ചെയ്തു ആസ്വദിച്ചു. തിരികെ കൊച്ചിയിൽ നാവിക സേനയുടെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി മടങ്ങുകയായിരുന്നു.